Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chola-Era Replica

Europe

ചോ​ള കാ​ല​ഘ​ട്ട​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ യു​കെ​യി​ൽ മോ​ഷ​ണം പോ​യി; തെ​ര​ച്ചി​ൽ ശക്തമാ​ക്കി പോ​ലീ​സ്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ കേം​ബ്രി​ഡ്ജ്ഷെ​യ​റി​ൽ ഒ​രു വീ​ടി​ന്‍റെ തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​തീ​വ അ​പൂ​ർ​വ​മാ​യ ര​ണ്ട് ഇ​ന്ത്യ​ൻ വെ​ങ്ക​ല ശി​ല്പ​ങ്ങ​ൾ മോ​ഷ​ണം പോ​യി.

ഒ​ൻ​പ​താം നൂ​റ്റാ​ണ്ട് മു​ത​ൽ പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ട് വ​രെ തെ​ക്കേ ഇ​ന്ത്യ ഭ​രി​ച്ചി​രു​ന്ന ചോ​ള രാ​ജ​വം​ശ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലെ പു​രാ​ത​ന വി​ഗ്ര​ഹ​ങ്ങ​ളു​ടെ അ​തീ​വ കൃ​ത്യ​ത​യോ​ടെ​യു​ള്ള പ​ക​ർ​പ്പു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ വ​ച്ച് പൂ​ർ​ണ​മാ​യും കൈ​കൊ​ണ്ട് നി​ർ​മി​ച്ചെ​ടു​ത്ത​താ​ണ് ഈ ​വെ​ങ്ക​ല വി​ഗ്ര​ഹ​ങ്ങ​ൾ. കേം​ബ്രി​ഡ്ജ്ഷെ​യ​റി​ലെ ഈ​ലി​ക്ക് സ​മീ​പ​മു​ള്ള സ​ട്ട​ണി​ലെ ച​ർ​ച്ച് ലെ​യ്നി​ലു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26നും 29-​നും ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഈ ​ശി​ല്പ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് കേം​ബ്രി​ഡ്ജ്ഷെ​യ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി അ​പ്പീ​ൽ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സൂ​ക്ഷ്മ​മാ​യ കൊ​ത്തു​പ​ണി​ക​ൾ; വൈ​കാ​രി​ക മൂ​ല്യം

ഒ​രു ക​ണ്ണാ​ടി​യി​ൽ നോ​ക്കി സ്വ​യം ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന അ​തീ​വ സു​ന്ദ​രി​യാ​യ ഒ​രു ഇ​ന്ത്യ​ൻ സ്ത്രീ​യു​ടെ രൂ​പ​ത്തി​ലാ​ണ് ഈ ​വെ​ങ്ക​ല ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ധാ​ര​ണ രീ​തി​യും വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൂ​ക്ഷ്മ​മാ​യ കൊ​ത്തു​പ​ണി​ക​ൾ ഇ​തി​ലു​ണ്ട്.

വീ​ട്ടി​ലെ മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രു​ന്ന​ത്. വി​പ​ണി​യി​ലെ മൂ​ല്യ​ത്തി​ന​പ്പു​റം വൈ​കാ​രി​ക​മാ​യി ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ശി​ല്പ​ങ്ങ​ളാ​യി​രു​ന്നു ഇ​വ​യെ​ന്നും അ​തി​നാ​ൽ എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വ തി​രി​കെ കി​ട്ടി​യാ​ൽ മ​തി​യെ​ന്നു​മാ​ണ് വി​ഗ്ര​ഹ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള വി​ൽ​പ്പ​ന​യ്ക്ക് സാ​ധ്യ​ത; പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ

ആ​രെ​ങ്കി​ലും ഈ ​ശി​ല്പ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യോ അ​ത​ല്ലെ​ങ്കി​ൽ യു​കെ​യി​ലെ പ്രാ​ദേ​ശി​ക വി​പ​ണി​ക​ൾ വ​ഴി​യോ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ദ​യ​വാ​യി എ​ത്ര​യും വേ​ഗം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കേം​ബ്രി​ഡ്ജ്ഷെ​യ​ർ പോ​ലീ​സ് വ​ക്താ​വ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

യു​കെ​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഇ​ന്ത്യ​ൻ പു​രാ​വ​സ്തു​ക്ക​ൾ​ക്കും പൈ​തൃ​ക ശി​ല്പ​ങ്ങ​ൾ​ക്കും വ​ലി​യ വി​പ​ണി മൂ​ല്യ​മു​ള്ള​തി​നാ​ൽ ഇ​ത്ത​രം ആ​സൂ​ത്രി​ത മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ അ​ന്താ​രാ​ഷ്ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഈ ​ശി​ല്പ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ യു​കെ പോ​ലീ​സി​ന്‍റെ 101 എ​ന്ന ന​മ്പ​റി​ലോ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up